പണ്ടകശ്ശാല – ശാർക്കര റോഡ് ഗതാഗത യോഗ്യമാക്കാതെ റെയിൽവേ ഗേറ്റ് അടച്ചിടുവാനുള്ള തീരുമാനത്തിൽ നിന്ന് താത്കാലിക പിന്മാറ്റമെന്ന് റിപ്പോർട്ട്. പണ്ടകശ്ശാല – ശാർക്കര റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിയ്ക്കുവാൻ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന് കഴിയാത്ത സാഹചര്യത്തിലാണ് തൽക്കാലം ഗേറ്റ് അടയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചത്. ഇതിന്റെ ഭാഗമായാണ് ഇന്ന് (ഡിസംബർ 15) മുതൽ റെയിൽവേ ഗേറ്റ് അടച്ച് ഗതാഗത നിയന്ത്രണം കൊണ്ടുവരുമെന്ന തീരുമാനത്തിൽനിന്ന് അധികൃതർ താത്കാലികമായി പിന്മാറിയത്.

എന്നാൽ റെയിൽവേ മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതായുള്ളതിനാൽ ഇനിയും കൂടുതൽ സമയം ഇതുവഴിയുള്ളയുള്ള ഗതാഗതം അനുവദിക്കുവാൻ കഴിയില്ലെന്ന നിലാപാടിലാണ് മേൽപ്പാല നിർമ്മാതാക്കളുടെ കമ്പനി നിലപാട്. അതിനാൽ തന്നെ പണ്ടകശ്ശാല – ശാർക്കര റോഡ് അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തീകരണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചതായും സൂചനയുണ്ട്. നിലവിൽ ഒരാഴ്ചകൂടി സമയം നീട്ടി നൽകിയതായാണ് സൂചന. നാളെ മുതൽ പണ്ടകശ്ശാല – ശാർക്കര റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർണ്ണതോതിൽ ആരംഭിക്കുമെന്നും സൂചയുണ്ട്. ഗതാഗതത്തിന്റെ ഭാഗമായി പകരം സൗകര്യം ഒരുക്കിയ റോഡ് ഗതാഗത യോഗ്യമാക്കാതെ, റെയിൽവേ ഗേറ്റ് അടച്ചുകൊണ്ടുള്ള ഗതാഗത നിയന്ത്രണം വ്യാപക പ്രതിഷധത്തിന് വഴിവച്ചിരുന്നു.
അഞ്ചുതെങ്ങ് – കടയ്ക്കാവൂർ – വക്കം ഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള നൂറിലേറെ വാഹനങ്ങൾ ദിനം പ്രതി സഞ്ചരിക്കുന്ന പ്രധാന റോഡിലെ റെയിൽവേ ഗെയയിറ്റാണ് മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി ഡിസംബർ 15 മുതൽ അടച്ചിടുവാനുള്ള തീരുമാനമെടുത്തിരുന്നത്. എന്നാൽ നിലവിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കുന്നത്തിന്റെ മറവിൽ എന്തേലും കാട്ടികൂട്ടുവാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്ന തെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
മഴക്കാലങ്ങളിൽ വെള്ളക്കെട്ട് സ്ഥിരമായ മേഖലകളിൽ കൃത്യമായ ഓട സംവിധാനം ഒരുക്കുവാൻ ആരംഭിച്ച നിർമ്മാണ പദ്ധതി മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇപ്പോൾ റെയിൽവേ ഗേറ്റിന്റെ പേരിൽ അവസരം ലഭിച്ചപ്പോൾ അത് മുതലാക്കി എന്തെങ്കിലും ചെയ്ത് തടിതപ്പുവാനാണ് ഗ്രാമപഞ്ചായത്ത് ശ്രമമെന്നാണ് നാട്ടുകാർ പറയുന്നത്.

















