തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതൽ വർധിക്കും. മദ്യത്തിന്റെ വില്പന നികുതി കൂട്ടാൻ ഉള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടു. നാല് ശതമാന ആണ് വില്പന നികുതി കൂട്ടുക. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വെച്ചപ്പോൾ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നഷ്ടം ഒഴിവാക്കാനായി വിൽപ്പന നികുതി കൂട്ടിയത്. ജനുവരി ഒന്ന് മുതൽ മദ്യത്തിന്റെ വില കൂട്ടുന്നതിനും ടേൺ ഓവർ നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം നൽകുന്നതാണ് ബിൽ. കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ബില്ലിൽ ആണ് ഗവർണർ ഒപ്പിട്ടത്.
മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്
കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം എന്നതാണ് പ്രധാന...
















