രാത്രി പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങി; അച്ഛനും മകളും മുങ്ങി മരിച്ചു

Dec 18, 2022

seena

കൊച്ചി: വഞ്ചിയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളിയായ അച്ഛനും മകളും മുങ്ങി മരിച്ചു. കടക്കര കൊഴിപ്രം ബാബു (50), മകള്‍ നിമ്യ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഇവര്‍ വീരന്‍പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയത്.
പത്തരയോടെ പുഴയില്‍ നിന്ന് നിമ്മ്യയുടെ കരച്ചില്‍ കേട്ട നാട്ടുകാരാണ് സംഭവം അറിഞ്ഞത്. പൊലീസും അഗ്നിരക്ഷാസേനയും എത്തുന്നതിന് മുന്‍പ് രണ്ടുപേരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കടമക്കുടി ഗവ. വൊക്കേഷനല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നിമ്മ്യ. വിനീതയാണ് ബാബുവിന്റെ ഭാര്യ. മകന്‍ മിഥുന്‍.

cake tower new
LATEST NEWS
കല്ലാടി ദുരന്തത്തിന് രണ്ട് മാസം; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത പദ്ധതി

കല്ലാടി ദുരന്തത്തിന് രണ്ട് മാസം; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത പദ്ധതി

കല്ലാടിയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിക്കുകയും വയനാട് ഇരട്ട തുരങ്കപാത പദ്ധതിയുടെ...