ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ മൂതല ജംഗ്ഷനിൽ ബിഗ് സ്ക്രീനിൽ ഒരുക്കി വൈ.എം.സി

Dec 18, 2022

seena

ഇന്ന് നടക്കുന്ന അർജന്റീന-ബ്രസീൽ ഫൈനലിനും വിപുലമായ ഒരുക്കങ്ങൾ
ഫുട്ബോൾ ആരാധകർക്കായി ഖത്തർ ലോകകപ്പ് മത്സരങ്ങൾ തത്സമയം ബിഗ് സ്ക്രീനിൽ ഒരുക്കി മൂതല വൈ.എം.സി. ലോകകപ്പ് ആരംഭിച്ച നവംബർ 20 മുതൽ ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ക്ലബ് ഒരുക്കി വരുന്നത്. മൂതല ജംഗ്ഷനിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ തീർത്തും സൗജന്യമായാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്.

മൂതലയിലേയും സമീപ പ്രദേശങ്ങളിലേയും നിരവധി ഫുട്ബോൾ പ്രേമികളാണ് മെസ്സിയുടേയും, ക്രിസ്റ്റ്യാനോ റൊണാഡോയുടേയും, നെയ്മറിന്റെയും മത്സരങ്ങൾ കാണാൻ ഒഴുകി എത്തിയിരുന്നത്. ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും, ബോർഡുകളും കൊണ്ട് ഫുട്ബോൾ ആവേശത്തിലായിരുന്നു കഴിഞ്ഞ ഒരു മാസക്കാലമായി മൂതല ജംഗ്ഷൻ.
ഇന്ന് രാത്രി 08.30 ന് നടക്കുന്ന അർജൻറീന – ഫ്രാൻസ് ഫൈനൽ മത്സരത്തിനും പിപുലമായ സജ്ജീകരണങ്ങളാണ് ക്ലബ്ബ് ഒരുക്കുന്നത്. ലോക ഫുട്ബോൾ കലാശപ്പോരാട്ടം കാണുന്നതിനായി എല്ലാ ഫുട്ബോൾ പ്രേമികളേയും മൂതല ജംഗ്‌ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ലബ്ബ് ഭാരവാഹികളായ യു.സന്തോഷ്കുമാറും (പൊടി),ഹസ്സനും അറിയിച്ചു.

cake tower new
LATEST NEWS