കല്ലമ്പലം പെട്രോൾ പമ്പിനു സമീപം നാറാണത്തു ചിറയിലേക്ക് പോകുന്ന റോഡിൽ ഷാഹുൽ ഹമീദിന്റെ കെട്ടിടത്തിനു മുകളിൽ കാറ്റിൽ ഇളകി ആടി ഏതു നിമിഷവും റോഡിൽ പതിക്കാവുന്ന നിലയിലായിരുന്ന ഷീറ്റ് കല്ലമ്പലം അഗ്നി ശമന സേന നീക്കം ചെയ്തു. വിദ്യാർത്ഥികളും കശുവണ്ടി തൊഴിലാളികളുമടക്കം നൂറു കണക്കിന് ആളുകളും വാഹനങ്ങളും കടന്നു പോകുന്ന റോഡിലാണ് അപകടകരമായ രീതിയിൽ ഷീറ്റ് ഇളകി ആടിയിരുന്നത്. കൂടാതെ താഴെ 3 ഫെയ്സ് വൈദ്യുതി ലൈനും ഉണ്ടായിരുന്നു. അഗ്നി ശമന സേന ഇത് നീക്കം ചെയ്തതോടെ അപകട ഭീതി ഒഴിവായി.


















