കുറ്റവിചാരണ വാഹനജാഥ നടത്തി കോണ്‍ഗ്രസ് മംഗലപുരം ബ്ലോക്ക് കമ്മിറ്റി

Dec 18, 2022

seena

കോണ്‍ഗ്രസ് മംഗലപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും, പിന്‍വാതില്‍ നിയമനങ്ങൾക്കും, ആഭ്യന്തര വകുപ്പിന്റെ ഭരണ പരാജയത്തിനും എതിരെ ഇടതു സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്തു കൊണ്ട് ദ്വിദിന വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം കരകുളം കൃഷ്ണപിള്ള ജാഥാ ക്യാപ്റ്റന്‍ ബ്ലോക്ക് പ്രസിഡന്റ് എം.എസ് നൗഷാദിന് പതാക കൈമാറി ജാഥയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

16,17 തീയതികളില്‍ അഴൂര്‍, മംഗലപുരം, അഞ്ചുതെങ്ങ്, കഠിനംകുളം പഞ്ചായത്തുകളില്‍ പ്രചരണം നടത്തി. ഉദ്ഘാടന സമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹികളായ അഡ്വ.എസ്. കൃഷ്ണകുമാര്‍, കെ. എസ്.അജിത്കുമാര്‍, എഫ്.ജെഫേഴ്സണ്‍, എം.ജെ.ആനന്ദ്, ബി. എസ്. അനൂപ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സി.എച്ച് സജീവ്, ബിജു ശ്രീധര്‍,സഫീര്‍ താഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...