പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന ഭീകരാക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ വസീറിസ്ഥാനിലെ ബര്‍ഗായി പൊലീസ് സ്റ്റേഷന് നേര്‍ക്കാണ് ആക്രമണം നടന്നത്. റോക്കറ്റ് ലോഞ്ചനറുകളും ഗ്രനേഡുകളുമായി എത്തിയാണ് ഭീകര സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം, ഇവര്‍ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു. പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ സ്ഥിരം ആക്രമണം നടക്കുന്ന മേഖലയാണ് ഇത്. ഇത്തവണത്തെ ആക്രണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആറു മാസം മുന്‍പ് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന് ഏറ്റെടുത്തിരുന്നു. അന്ന് പൊലീസ് പട്രോള്‍ സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.


















