‘കുട്ടിയ്‌ക്കൊരു വീട് അധ്യാപകരുടെ സ്നേഹോപഹാരം’; കെ എസ് ടി എ വീട് നിർമിച്ച് നൽകി

Dec 20, 2022

seena

വെഞ്ഞാറമൂട്: അധ്യാപകരുടെ സ്നേഹതണലിൽ മിഥുനും ശ്യാമും ഗോകുലും ഇനി ഉറങ്ങും
അടച്ചുറപ്പുള്ള വീട്ടിൽ. ‘കുട്ടിയ്‌ക്കൊരു വീട് അധ്യാപകരുടെ സ്നേഹോപഹാരം’ പദ്ധതിയുടെ ഭാഗമായി കെ എസ് ടി എ ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റിയാണ് വീടെന്ന ഇവരുടെ സ്വപ്നം സാക്ഷാത്കരിച്ചത്. വീടിന്റെ താക്കോൽ ദാനം ഡികെ മുരളി എംഎൽഎ നിർവ്വഹിച്ചു.
കെഎസ് ടി എ സബ് ജില്ലാ പ്രസിഡന്റ് എം മഹേഷ് അധ്യക്ഷനായി.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സഹകരിച്ചവരെ ഒ എസ് അംബിക എംഎൽഎ ആദരിച്ചു. സിപിഐഎം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി സലിം, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ നജീബ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ്, ജില്ലാ സെക്രട്ടറി വി. അജയകുമാർ, സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബി ദിനേശ്, വാമനപുരം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി സന്ധ്യ , കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ബി. ബിജു, സി ഡബ്ലിയു എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ ശകുന്തള, ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി. എസ് ഹരിലാൽ, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സജി, വി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ പി ശ്രീകല, എച്ച്. അരുൺ, എം ബാബു, എസ് വിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...