തൃശൂര്‍: അര്‍ജന്റീന ലോകകപ്പ് നേടിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ക്ക് അയ്യായിരം രൂപ വീതം നല്കി ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി. മെസ്സി കപ്പില്‍ മുത്തമിട്ടാല്‍ ജീവനക്കാര്‍ക്കു സമ്മാനം നല്‍കുമെന്ന്, കടുത്ത ആരാധകനായ തോമസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം ഇരുപത്തിനാലിന് നടക്കുന്ന ക്രിസ്മസ് ആഘോഷ ചടങ്ങില്‍ ഇരുപതു ജീവനക്കാര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കുമെന്ന് തോമസ് പാവറട്ടി അറിയിച്ചു.


















