അഴൂര്‍ ഗാന്ധിസ്മാരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ഫാത്തിമ മന്‍സിലില്‍ ഫാത്തിമത്ത് മുഹ്സിന (15) മരണപ്പെട്ടു. വെയിലൂര്‍ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി യായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഇരുപതു ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ നടന്നു. പിതാവ് നിയാസ്, മാതാവ് റഫീക്കത്ത്, സഹോദരിമാര്‍ ഫാത്തിമത്ത് നസീഹ, ഫാത്തിമത്ത് സാജിദ.


















