പഴയകുന്നുമ്മല്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിളിമാനൂര്‍ ജംഗ്‌ഷനില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ഡി സി സി ജനറല്‍ സെക്രട്ടറി എൻ ആർ ജോഷി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡി സി സി അംഗം കെ നളിനൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് രാജേന്ദ്രന്‍, പഞ്ചായത്ത് അംഗം ശ്യാം നാഥ്, ഐ എൻ ടി യു സി സംസ്ഥന ഭാരവാഹി ഹരിശങ്കര്‍ മണ്ഡലം ഭാരവാഹികള്‍ ആയ രമണി പ്രസാദ്, രമ ദേവി, പ്രസന്ന കുമാരി, ഷൈല ബീവി, ശുഭ സത്യന്‍, ബൂത്ത് പ്രസിഡന്റ് സുജിത്, മനോഹരന്‍, കട്ടക്കാലീൽ എന്നിവർ പങ്കെടുത്തു.


















