ദേവസ്വം ബോർഡിന് കീഴിലെ ആന കാളിദാസൻ്റെ കൊമ്പ് മുറുക്കുന്നു

Dec 23, 2022

seena

ആറ്റിങ്ങൽ: ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലമ്പുഴ തിരുവാറാട്ട് കാവിലെ ആന കാളിദാസന്റെ അമിതമായി വളർന്ന കൊമ്പ് മുറിച്ചു മാറ്റി. തുമ്പികൈ ചുറ്റിവരിഞ്ഞ നിലയിലായിരുന്ന കൊമ്പിന്റെ വളർച്ച. ഇത് തുമ്പി ക്കൈ ഉയർത്തി ആഹാരം എടുത്ത് കഴിക്കുന്നതിന് ഉൾപെടെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. കാളിദാസന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ആണ് കൊമ്പ് മുറിക്കുവാൻ നടപടി ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൊമ്പ് മുറിക്കൽ നടന്നത്. രണ്ട് കൊമ്പിൽ നിന്നും ഇരുപത് ഇഞ്ചോളം നീളത്തിൽ മുറിച്ചു മാറ്റുകയായിരുന്നു. രാവിലെ പത്തിനാരംഭിച്ച കൊമ്പ് മുറിക്കൽ വൈകിട്ട് നാലരയോടെയാണ് പൂർത്തിയായത്. കൊമ്പ് മുറിച്ച ശേഷം ബാക്കി ഭാഗം രാകിമിനുക്കി കൂർപ്പിച്ചു നൽകി. പരസ്പരം കൂട്ടി മുട്ടുന്ന രീതിയിൽ ഉള്ള കൂട്ട് കൊമ്പ് ആനകൾക്ക് സ്വാഭാവിക പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കും. ഇത് ഒഴിവാക്കുവാൻ ആണ് മുറിച്ചു മാറ്റുന്നത്. കൊമ്പ് മുറിക്കൽ വിദഗ്ദ്ധൻ വിജയകുമാറിന്റെ നേതൃത്വത്തിലാണ് മുറിക്കൽ ചടങ്ങ് നടന്നത്. തിരുവനന്തപുരം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ശശി കലാചന്ദ്രൻ, വർക്കല ദേവസ്യം സബ് ഓഫീസർ ശില്പാ ചന്ദ്രൻ, വൈശാഖ്, ഫോറസ്റ്റ് ഓഫീസർ ബിജുകുമാർ, റേയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ഷൈജു ഷാജഹാൻ, പുനലൂർ ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ: സിബി, ദേവസ്വം വെറ്റിനറി സർജൻ ഡോ: അരവിന്ദ് തുടങ്ങിയവരുടെ നടപടികൾക്ക് പങ്കാളികളായി.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...