രാഹുല്‍ പലവട്ടം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; കോണ്‍ഗ്രസ് ആരോപണത്തിന് സി ആര്‍ പി എഫിന്റെ മറുപടി

Dec 29, 2022

seena

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെയും രാഹുല്‍ ഗാന്ധിയുടെയും സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്റെ പരാതിക്ക് മറുപടിയുമായി സി.ആര്‍.പി.എഫ്. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തിനിടെ രാഹുല്‍ പലതവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സി.ആര്‍.പി.എഫ്. പറഞ്ഞു.

ഡിസംബര്‍ 24-ന് നടന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ആര്‍.പി.എഫിന്റെ പ്രതികരണം.

സംസ്ഥാന പോലീസുമായും മറ്റ് ഏജന്‍സികളുമായും ചേര്‍ന്നാണ് രാഹുലിന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്ന് സി.ആര്‍.പി.എഫ്. വ്യക്തമാക്കി. ഡിസംബര്‍ 24-ന്റെ പരിപാടിക്ക് മുന്നോടിയായി രണ്ടുദിവസം മുന്‍പേ സുരക്ഷാ ഏജന്‍സികള്‍ യോഗം ചേര്‍ന്നിരുന്നു. ഭാരത് ജോഡോ യാത്ര നടന്ന ദിവസം എല്ലാ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചിരുന്നതായും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായും ഡല്‍ഹി പോലീസ് അറിയിച്ചിരുന്നതായി സി.ആര്‍.പി.എഫ്. പറഞ്ഞു. 2020-ന് ശേഷം 113 തവണ രാഹുല്‍ ഗാന്ധി സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സി.ആര്‍.പി.എഫ്. ചൂണ്ടിക്കാട്ടി.

cake tower new
LATEST NEWS
അന്ന് കൊല്ലം സുധിയുടെ ജീവനെടുത്തു; അതേസ്ഥലം, വര്‍ഷങ്ങള്‍ക്കിപ്പുറം കവര്‍ന്നത് എട്ട് പേരെ; നോവായി കയ്പമംഗലം

അന്ന് കൊല്ലം സുധിയുടെ ജീവനെടുത്തു; അതേസ്ഥലം, വര്‍ഷങ്ങള്‍ക്കിപ്പുറം കവര്‍ന്നത് എട്ട് പേരെ; നോവായി കയ്പമംഗലം

തൃശൂർ: മലയാളികളെ മിമിക്രി വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമയിലൂടെയും ഏറെ...

വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വന്‍ താരനിരയുമായെത്തുന്ന പുതിയ മോഹന്‍ലാല്‍ ചിത്രമാണ് ഓപ്പറേഷന്‍ ഗംഗ. കാത്തിരിപ്പുകള്‍ക്കൊടുവില്‍...

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ന്യൂയോര്‍ക്ക്: പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ...