ന്യൂഡല്‍ഹി: വ്യോമസേനയുടെ ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം. സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. 400 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യസ്ഥാനമായ കപ്പലാണ് മിസൈല്‍ ഭേദിച്ചത്.

സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. പരീക്ഷണം വിജയകരമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
കരയിലെയും കടലിലെയും അകലെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്നും പ്രസ്താവനയില്‍ പറയുന്നു. നാവികസേനയുടെയും ഡിആര്‍ഡിഒയുടെയും എച്ച്എഎല്ലിന്റെയും ബ്രഹ്മോസ് എയറോസ്‌പേസിന്റെയും സഹകരണത്തോടെയായിരുന്നു പരീക്ഷണം.

















