ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് മരണം

Jan 1, 2023

seena

ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് ഇടിച്ചത്. ജീപ്പില്‍ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...