യുകെ മലയാളികൾക്ക് നൊമ്പരമായി ലൂട്ടനിൽ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ബെഡ്ഫോഡ് ഷെയറിലെ ലൂട്ടൻ ഡൺസ്റ്റബിൾ സെന്ററിൽ വിവിയൻ ജേക്കബിന്റെ മകൾ കയല ജേക്കബ് (16) ആണ് മരിച്ചത്. ബുധനാഴ്ച മുതൽ പനിയെ തുടർന്നുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സകൾ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

കയലയുടെ മാതാപിതാക്കളും ഏകസഹോദരനും പനിയെ തുടർന്നുള്ള അസ്വസ്ഥതകളിൽ തുടരുകയാണ്. കയലയുടെ അസ്വസ്ഥത രൂക്ഷമായതിനെ തുടർന്ന് ആംബുലൻസ് സേവനം തേടിയെങ്കിലും ആംബുലൻസ് എത്തും മുൻപ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളാണ് കയലയുടെ മാതാപിതാക്കൾ. മാതാവ്: വൈഷ്ണവി. സഹോദരൻ: നൈതൻ. സംസ്കാരം പിന്നീട് യുകെയിൽ നടത്തും.

















