ആറ്റിങ്ങൽ: അവൻവഞ്ചേരി കൊച്ചുപരുത്തിയിൽ സുജ എന്ന സ്ത്രിയെ വീട്ടിൽ കയറി വെട്ടി പരികേല്പിച്ച പ്രതി പിടിയിൽ. അയൽവാസിയും ബന്ധുവുമായ ഇടക്കയോട് കൊച്ചു പരുത്തിയിൽ ആറ്റുവിളാകം വീട്ടിൽ ഷിബു (47) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമായത് ഇരുവരുടെയും മക്കൾ തമ്മിൽ തർക്കം ഉണ്ടാകുകയും ഈ തർക്കം ആണ് രക്ഷിതാക്കൾ തമ്മിലുള്ള വഴക്കിനും തുടർന്ന് ഷിബു വീട്ടിൽ നിന്നു വെട്ടു കത്തി എടുത്തു സുജയുടെ വീട്ടിൽ കയറി വെട്ടി പരിക്കേൽ പ്പിച്ചത്.

ആക്രമണത്തിൽ മുഖത്തും കൈക്കും വെട്ടേറ്റ സുജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്ഥലത്തു എത്തിയ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ് എസ് സിപിഒ മാരായ അജിത്ത് ഷാനവാസ് സിപിഒ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


















