യുകെയിൽ, ലീഡ്സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർത്ഥിനിയെ കാർ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ വിടപറഞ്ഞത് ഒരു മാസം മുൻപ് മാത്രം യുകെയിൽ എത്തിയ തിരുവനന്തപുരം സ്വദേശിനി ആതിര അനിൽകുമാർ. യുകെ എന്ന ആഗ്രഹം, അപകടം തട്ടിയെടുത്തപ്പോൾ ഒറ്റക്കായത് ഓമാനിൽ ജോലി ചെയ്യുന്ന ഭർത്താവും കൊച്ചു കുഞ്ഞും. ആതിര തിരുവനന്തപുരം ജില്ലയിലെ മംഗലപുരം തേന്നക്കൽ സ്വദേശിനിയാണ്. അനിൽകുമാർ , ലാലി ദമ്പതികളുടെ മകളാണ് പരേതയായ ആതിര. സഹോദരൻ അനന്തു.

2023 ജനുവരിയിൽ ആണ് ആതിര ലീഡ്സിൽ പഠനത്തിനായി എത്തിച്ചേർന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. വളരെ തെളിഞ്ഞ കാലാവസ്ഥയായതുകൊണ്ട് ലീഡ്സിന് സമീപമുള്ള ആമിലി ബസ് ലെയിൻ ഷെൽറ്ററിന് മുൻപിൽ ബസ് കാത്തു നിൽക്കുകയായിരുന്നു ആതിര. പാഞ്ഞു വന്ന വോൾസ്വാഗൻ ഗോൾഫ് കാർ ബസ് കാത്തുനിന്ന ആതിരെയും സമീപത്തുകൂടി നടന്നു പോയിരുന്ന മറ്റൊരു ആളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഷെൽട്ടർ പൂർണ്ണമായും തകർന്നുപോയി.

പോലീസും ആംബുലൻസും ഉടനടി സംഭവസ്ഥലത്തു എത്തികയും ചെയ്തു. എന്നാൽ സംഭവസ്ഥലത്തുവച്ചു തന്നെ ആതിര മരണപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. മറ്റൊരാൾക്ക് കാര്യമായ പരിക്കുകൾ ഉണ്ടെങ്കിലും വ്യക്തി സ്റ്റേബിൾ ആണെന്ന് ആശുപത്രി വൃത്തങ്ങളും പോലീസും അറിയിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

















