പാലക്കാട്: വീടിനുമുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ പത്തു വയസുകാരൻ അയ കഴുത്തിൽ കുരുങ്ങി മരിച്ചു. പാലക്കാട് തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിൻറെ മകൻ ആലിഫ് (10) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് സംഭവം.
വീടിനുമുകളിൽ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അമ്മ അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് ആലിഫിനെ കഴുത്തിൽ കയറും തോർത്തുമുണ്ടും കുടുങ്ങി നിക്കുന്ന നിലയിൽ കാണ്ടത്. ഉടൻ അടുത്തുള്ളവരുടെ സഹായത്തോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തച്ചമ്പാറ സെൻറ് ഡൊമനിക് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.


















