വരുമാന സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ അടുത്ത മാസം മുതൽ ക്ഷേമ പെൻഷൻ മുടങ്ങും

Feb 28, 2023

seena

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് മാർച്ച് മാസം മുതൽ പെൻഷൻ ലഭിക്കില്ല. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കർശനമാക്കാനാണ് തീരുമാനം. 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. വാർദ്ധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻ ​ഗുണഭോക്താക്കളിൽ 10 ലക്ഷത്തോളം പേർ ഇനിയും സർട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ട്.

പെൻഷൻ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെൻഷൻ ഗുണഭോക്‌തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഇവർക്ക് 023 മാർച്ച് മുതൽ പെൻഷൻ അനുവദിക്കില്ല. അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല. അനർഹരായി നിരവധി പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇത് ഒഴിവാക്കുന്നതിനുള്ള പ്രാരംഭ നടപടിയായാണ് പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...