കൊല്ലം: കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ചടയമംഗലത്ത് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിൽ ആയിരുന്നു അപകടം. പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ്. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയും സംഭവസ്ഥലത്തു വച്ച് തന്നെ മരിയ്ക്കുകയുമായിരുന്നു.



















