പാചക വാതകത്തിന്റെ വിലവർദ്ധനയിൽ പ്രതിക്ഷേധിച്ച് ആർഎസ്പി യുടെ അടുപ്പ് കൂട്ടി സമരം

Mar 4, 2023

seena

പാചക വാതകത്തിന്റെ വില ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിനെതിരെ ആർ എസ് പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ അടുപ്പ് കൂട്ടി പ്രതിഷേധ സമരം ന്നടത്തി. ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ചന്ദ്രബാബു സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം നാവായിക്കുളം ബിന്നി, മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ, വിനോദ് തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു. വനിതകൾ ഉൾപടെയുള്ള പ്രവർത്തകർ ഒഴിഞ്ഞ പാചകവാതക സിലിണ്ടറുമായാണ് സമരത്തിന് എത്തിച്ചേർന്നത്.

cake tower new
LATEST NEWS