നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവർ ഉറങ്ങിപ്പോയെന്ന് നി​ഗമനം

Mar 5, 2023

seena

തൊടുപുഴ: ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. വില്ലൻചിറയ്ക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്ത് നിന്നു മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും നേര്യമം​ഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

cake tower new
LATEST NEWS