ഒരു ചിരിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കലാഭവൻ മണി എന്ന അതുല്യപ്രതിഭ ഓർമ്മയായിട്ട് ഇന്നലെ ഏഴു വർഷം. മലയാളികളുടെ മണിചേട്ടന്റെ ചരമവാർഷിക ദിനമായ ഇന്നലെ (മാർച്ച് 6) മണിദേവാലയത്തിൽ വച്ച് സാംസ്കാരിക രംഗത്ത് കഴിവ് തെളിയിച്ച മികവുറ്റ കലാകാരന്മാരെ അനുമോദിച്ചു. കൂടാതെ ക്യാൻസർ,കരൾ രോഗികൾക്ക് ചികിത്സാ സഹായം നൽകി. വലിയകുന്ന് ഹോസ്പിറ്റലിന് മുന്നിലും മണിദേവാലയത്തിലും അന്നദാനം നൽകി. കലാഭവൻ മണി സേവനസമിതി സംസ്ഥാന വനിതാ യൂണിറ്റ് സെക്രട്ടറി സുമ സ്വാഗതം രേഖപ്പെടുത്തി. പ്രശസ്ത സിനിമസീരിയൽ താരം ജീജാ സുരേന്ദ്രൻ അനുശോചന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കലാഭവൻ മണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷനായി. ശശി രത്നഗിരി ആശംസകൾ അർപ്പിച്ചു. സുജ സതീഷ് ശ്രീധർ, ജി കുഞ്ഞുമോൾ, സജി ശ്യാം, ഗീത വേണുഗോപാൽ, അനുസ്മയ, രഞ്ജിത്, പ്രണവ് ഊരൂപൊയ്ക, അതിഥി, ജിതിൻ ലാൽ, എം അശോകൻ, സഞ്ജിത്, ദീപ മണിഎന്നിവർ ഓർമ്മപ്പൂക്കൾ പുരസ്കാരത്തിന് അർഹരായി.


















