തിരുവനനന്തപുരം ജില്ലാ പഞ്ചായത്ത് 2021-22 അധ്യയനവർഷം എസ്എസ്എൽസിയ്ക്ക് 100 വിജയം നേടിയ തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിന് പുരസ്കാരം നൽകിയതിനോടൊപ്പം എസ് എസ് എൽ സി, പ്ലസ് വൺ വിഭാഗങ്ങളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് നൽകാനായി സ്കൂളിന് കൈമാറിയ മെമന്റോകൾ വിതരണം ചെയ്തു.
തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം കെ.വേണുഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് നസീർ ഇ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പാൾ ജസി ജലാൽ, എച്ച്.എം സുജിത്ത്, എസ് എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഷാജി.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എസ്എസ്എൽസിയ്ക്ക് 50കുട്ടികളും പ്ലസ് 2വിന് 33 കുട്ടികളും ഉപഹാരങ്ങളേറ്റുവാങ്ങിയ ശേഷം എസ്.പി.സി. തിരുവനന്തപുരം റൂറൽ ഏർപ്പെടുത്തിയ എസ്പിസി, എസ്എസ് എൽസി ഫുൾ എ പ്ലസ് വിന്നേഴ്സിനുളള മെഡലുകളും വിതരണം ചെയ്തു. പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്തി.


















