ഷാർജയിൽ മലയാളി യുവാവിനെ പുറംകടലിൽ കാണാതായതായി

Mar 26, 2023

seena

ഷാർജയിൽ മലയാളി യുവാവിനെ പുറംകടലിൽ കാണാതായതായി. മാർച്ച് 20 വൈകുന്നേരത്തോടെയാണ് സംഭവം. വർക്കല ഓടയം സ്വദേശി അഖിലിനെയാണ് കടലിൽ കാണാതായത്. മാർച്ച് 21 ന് ആണ് കുടുബത്തിന് വിവരം അപകടത്തെകുറിച്ചുള്ള വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ നിന്ന് മീൻ പിടിക്കുന്നതിൽ ഏർപ്പെടെ ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് കുടുബത്തിന് ലഭിച്ച വിവരം. അഖിലിനെ രക്ഷിക്കുന്നതിനായി ലൈഫ് റിങ് എറിഞ്ഞു കൊടുക്കുകയും സഹപ്രവർത്തകനായ വിനോദ് ലോഖണ്ഡേ എന്ന മഹാരാഷ്ട്ര സ്വദേശി രക്ഷിക്കുന്നതിനായി റോപ്പുമായി കൂടെ ചാടിയിരുന്നു. എന്നാൽ ചുഴിയും അടിയൊഴുക്കും ഉണ്ടായിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഷിപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി രക്ഷാപ്രവർത്തനം നടത്തുകയും സഹപ്രവർത്തകനെ രക്ഷിക്കാനും കഴിഞ്ഞു. എന്നാൽ അഖിലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷിപ്പിൽ നിന്നും മറ്റ് ഷിപ്പുകളിലേക്കോ തുറമുഖത്തേയ്ക്കോ ആശയവിനിമയം നടത്തുന്നതിനുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു.

അപകടം നടന്നിട്ട് ഇന്ന് 7 ദിവസം ആകുന്നു. സാങ്കേതികപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ 3 ദിവസത്തോളം രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല. വീണ്ടും കഴിഞ്ഞദിവസം തിരച്ചിൽ തുടർന്നിട്ടുണ്ട്. ഏതെങ്കിലും ഷിപ്പിലോ തുറമുഖത്തോ അഖിൽ രക്ഷപ്പെട്ടു എത്തിയിട്ടുണ്ടാവാം എന്ന പ്രതീക്ഷ കുടുബത്തിന് ഉണ്ട്. എന്നാൽ വ്യക്തമായൊരു വിവരം തുടർന്ന് കുടുബത്തിന് ലഭിച്ചിട്ടില്ല എന്നത്കൊണ്ട് തന്നെ കുടുംബം ആകെ വിഷമത്തിലാണ്.

ഷാർജ സെയ്ഫ് സോണിൽ ആസ്ഥാനമായിട്ടുള്ള ഡാനിയേൽ സർവേയിങ് ഫ്രീസോൺ എന്ന കമ്പനിയിലാണ് കരാർ അടിസ്ഥാനത്തിൽ അഖിൽ ജോലി ചെയ്യുന്നത്. സർവേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ടഗ് ബോട്ട് പോലുള്ള ഷിപ്പിലായിരുന്നു അഖിൽ സെക്കന്റ് ഓഫീസർ ആയി ജോലി നോക്കിയിരുന്നത്. ബോംബെ ആസ്ഥാനമായ ഷിരാജ് ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി മുഖാന്തിരം ആണ് അഖിലിന് ജോലി ലഭിക്കുന്നത്. 2022 ആഗസ്റ്റ് മാസത്തിൽ ആണ് കല്യാണം കഴിഞ്ഞു അഖിൽ ജോലിക്കായി പോകുന്നത്.

ഭാര്യ: ആര്യ
അച്ഛൻ: സുബേന്ദ്രൻ നായർ
അമ്മ: അംബിക

cake tower new
LATEST NEWS