ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പഠന ക്യാമ്പ് ജില്ലാ കമ്മിറ്റിയംഗം സ. വിധീഷ് ഉദ്ഘാടനം ചെയ്തു. യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, ഡി.വൈ.എഫ്.ഐ ഭരണഘടനയും പരിപാടിയും തുടങ്ങിയ വിഷയങ്ങളിൽ ഉദ്ഘാടകൻ ക്ലാസ്സെടുത്തു. മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുഖിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സംഗീത്, ബ്ലോക്ക് കമ്മിറ്റിയംഗം അജിൻപ്രഭ, മേഖല ട്രെഷറർ സുജിൻ തുടങ്ങിയവർ സംസാരിച്ചു. മേഖല കമ്മിറ്റിയ്ക്ക് കീഴിലെ പതിനേഴ് യൂണിറ്റുകളിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വരെ ഉള്ളവരാണ് പഠന ക്യാമ്പിൽ പങ്കെടുത്തത്.




















