ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 6 വരെ നടക്കും. മൂന്നാം ദിവസം മുതൽ ആവണിഞ്ചേരി മേളയും ഉണ്ടാകും. ഒന്നാം ഉത്‌സവദിവസം 9 മണിയ്ക്ക് രാവിലെ മാമ്പഴ കോണം ദേവി ക്ഷേത്രത്തിൽ സമൂഹ പൊങ്കാല, വൈകുന്നേരം 4ന് ഉത്സവ വിളംബര ഘോഷയാത്ര, 6ന് തിരുവാതിര, രാത്രി 8.30ന് തൃക്കൊടിയേറ്റ്.
രണ്ടാം ഉത്‌സവദിവസം രാവിലെ 10 .30ന് ആവണിഞ്ചേരി സദ്യ, മൂന്നാം ദിവസം രാത്രി
8.30ന് വയലിൻ ഡുയറ്റ്, നാലാം ദിവസം രാവിലെ 10 .30ന് നാഗരൂട്ട്, അഞ്ചാം ദിവസം
രാവിലെ 10ന് ഗജ സ്വീകരണം, വൈകുന്നേരം 5ന് ആവണിഞ്ചേരിപൂരം, രാത്രി 7 .30ന് ആകാശപൂരവും ഉണ്ടായിരിക്കും.

ആറാം ദിവസം രാവിലെ 10 .30ന് അന്നദാനം, രാത്രി 7ന് നൃത്ത നൃത്യങ്ങൾ, ഏഴാം ദിവസം 10.30ന് ഉത്സവബലി, രാത്രി 7ന് ഗാനമേള, 9.30ന് പള്ളി വേട്ടയ്ക്കെഴുന്നള്ളത്ത്, എട്ടാം ഉത്സവ ദിവസം രാവിലെ 8.30ന് പൂമൂടൽ, വൈകുന്നേരം 4ന് ആറാട്ട് എഴുന്നെള്ളത്ത്, വൈകുന്നേരം 6ന് താലപ്പൊലിയും വിളക്കും, രാത്രി 10ന് ഗാനമേള, വെളുപ്പിന് 2ന് ക്ഷേത്ര ഉരുൾ ആരംഭം, 4 .30 നു ഉരുൾമഹാസന്ധിപ്പ്,
ഒൻപതാം ദിവസം വൈകുന്നേരം 7ന് പ്ലാറ്റ്ഫോം കച്ചേരി, രാത്രി 8ന് കോമഡി ബംബർ സ്റ്റാർസ്, 1ന് നൃത്ത നാടകം വീര ഭൈരവി, വെളുപ്പിന് 5ന് നായ് വയ്‌പ്പോടുകൂടി കൊടിയിറങ്ങി ഉത്സവം സമാപിയ്ക്കും.


















