ആറ്റിങ്ങൽ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ‘സ്റ്റാറ്റ്യൂട്ടറി പെൻഷൻ’ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പെൻഷൻ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 1 ശനിയാഴ്ച സെക്രട്ടറിയേറ്റ് ധർണ്ണയും താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി ആറ്റിങ്ങിൽ സിവിൽ സ്റ്റേഷന് മുന്നിൽ ഉച്ചയ്ക്ക് 12.30 മണിയ്ക്ക് നടക്കുന്ന പ്രതിഷേധ ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഉദ്ഘാടനം ചെയ്യും. നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി. സന്തോഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗം റ്റി. വേണു, നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ, കെ.ജി.ഒ.എഫ് തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം നൗഷാദ്, ഡി. ബിജിന, ദീപക് നായർ, ലിജിൻ, അജിത്ത്, മനോജ് കുമാർ എന്നിവർ സംസാരിക്കും.


















