കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 കടന്നു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 44,000 കടന്നത്. 44,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതോടെ റെക്കോര്‍ഡ് നിലവാരത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5530 രൂപയായി.
കഴിഞ്ഞ മാസം 18നാണ് 44,240 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തിയതാണ് കഴിഞ്ഞമാസം വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്താന്‍ കാരണം.
ജി. സന്തോഷ് കുമാർ അന്തരിച്ചു
അവനവഞ്ചേരി കാളിമുക്ക് ജംഗ്ഷന് സമീപം പുണർത ത്തിൽ ജി സന്തോഷ് കുമാർ (ആധാരം എഴുത്ത് )നിര്യാതനായി....
















