നവജാതശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം: അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Apr 5, 2023

seena

പത്തനംതിട്ട: ആറന്മുളയിൽ നവജാതശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രസവത്തെ തുടർന്നുള്ള അമിതസ്രാവം മൂലം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും. ആറന്മുളയിലെ നവജാത ശിശുവിനെ പരിചരിക്കാന്‍ കെയര്‍ ഗിവര്‍, ജീവന്‍ നിലനിര്‍ത്താന്‍ എല്ലാ ശ്രമവും നടത്തുന്നു. ആരോഗ്യമന്ത്രി
സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം കുട്ടിയെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയും അമ്മയും ഇന്നലെ വ്യക്തതയില്ലാത്ത മറുപടിയാണ് പൊലീസിന് നൽകിയത്. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി, വീട്ടിൽവച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് യുവതിയുടെ കോട്ട മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞിന് അനക്കമുണ്ടെന്ന് കണ്ട പൊലീസ് ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. മാസം തികയാതെയാണ് കുട്ടി ജനിച്ചത്.

cake tower new
LATEST NEWS