തൃശൂര്‍ ദേശീയ പാതയില്‍ ആന ഇടഞ്ഞു; ചരക്ക് ലോറി കുത്തിമറിച്ചിടുന്നതിനിടെ കൊമ്പ് ഒടിഞ്ഞു

Apr 8, 2023

seena

തൃശൂര്‍: തൃശൂര്‍ മുടിക്കോട് ദേശീയ പാതയില്‍ ആന ഇടഞ്ഞു. ലോറി കുത്തിമറിച്ചിടാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പന്‍ ഏറെ നേരം ആനപ്പുറത്ത് കുടുങ്ങി. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തൃശൂരിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനായി മൂടിക്കോട് ഹാവിസ് റോഡ് വഴി ആനയെ നടത്തിക്കൊണ്ടുവരികയായിരുന്നു. അതിനിടെയാണ് ആന ഇടഞ്ഞത്. ഈ സമയത്ത് വഴയിരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറി കുത്തിമറയ്ക്കാന്‍ ആന ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പ് ഒടിഞ്ഞു.

പിന്നീട് ആന സമീപത്തെ വാഴത്തോട്ടത്തിലേക്ക് കയറി. നിരവധി വാഴകള്‍ തകര്‍ത്തു. ഈ സമയത്തെല്ലാം രണ്ടാം പാപ്പന്‍ ആനപ്പുറത്തായിരുന്നു. അതിനിടെ റോഡരികിലുള്ള വൈദ്യുത പോസ്റ്റ് മറിച്ചിടാനുള്ള ശ്രമം ഉണ്ടായി. നാട്ടുകാര്‍ ബഹളം വച്ച് ആനയുടെ ശ്രദ്ധ മാറ്റുകയായിരുന്നു. പിന്നീട് പൊലീസും എലിഫെന്റ് സ്‌ക്വാഡും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

cake tower new
LATEST NEWS