സംസ്ഥാനത്ത് സ്വർണവിലയിൽ കുതിച്ചുചാട്ടം; വീണ്ടും 45000 ത്തിലേയ്ക്ക് അടുക്കുന്നു

Apr 12, 2023

seena

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ 240 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില. തുടർച്ചയായി ഇടിഞ്ഞിരുന്നെങ്കിലും രണ്ട് ദിവസംകൊണ്ട് വൻ വർധനവാണ് ഉണ്ടായത്.

640 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ ഉയർന്നു. വിപണി വില 5620 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4680 രൂപയാണ്.

cake tower new
LATEST NEWS