പാറശാല മണ്ഡലത്തിലെ ആദ്യ ഹൈടെക് സ്റ്റേഡിയം നാടിനു സമർപ്പിച്ചു

Apr 20, 2023

seena

ഗ്രാമീണ മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ആനാവൂർ സ്റ്റേഡിയം സി കെ ഹരീന്ദ്രൻ എം എൽ എ നാടിനു സമർപ്പിച്ചു. ചടങ്ങിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ അമ്പിളി അധ്യക്ഷയായി.

മൾട്ടിപർപ്പസ് മഡ് കോർട്ട്, ഫുട്ബോൾ- ബാറ്റ്മിന്റൻ കോർട്ട്, അറ്റ്ലറ്റിക് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. 1,000 പേരെ ഉൾകൊള്ളിക്കാവുന്ന ഓപ്പൺ ഗാലറി, രാത്രികാലങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നതിനുള്ള ലൈറ്റിംഗ് സംവിധാനം, ഡ്രൈനേജ് സംവിധാനം, എൻട്രൻസ് ഗേറ്റ്, കോമ്പൗണ്ട് വാൾ എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. സമീപത്തെ ആര്യൻകോട്, കൊല്ലയിൽ പഞ്ചായത്തുകളിലെ കായിക പ്രേമികൾക്കും പരിശീലനത്തിന് വഴിയൊരുക്കുന്നതാണ് പുതിയ സ്റ്റേഡിയം. ഇതോടൊപ്പം കള്ളിക്കാട് പഞ്ചായത്ത്‌ സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘടനവും നടന്നു. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.

cake tower new
LATEST NEWS
ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വില്‍പനയില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി സേൈപ്ലകാ. ജൂലൈ 22...

ഒന്നും അവസാനിച്ചിട്ടില്ല… സുകുമാരക്കുറുപ്പ് ജീവനോടെ വിദേശത്ത്? രൂപസാദൃശ്യമുള്ളയാൾ നിരീക്ഷണത്തിൽ?

ഒന്നും അവസാനിച്ചിട്ടില്ല… സുകുമാരക്കുറുപ്പ് ജീവനോടെ വിദേശത്ത്? രൂപസാദൃശ്യമുള്ളയാൾ നിരീക്ഷണത്തിൽ?

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത്. 25...

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിയ ഭാഗം തുറക്കുന്നു

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിയ ഭാഗം തുറക്കുന്നു

ദുബൈ: ഷാര്‍ജയില്‍ നിന്ന് ദുബൈയിലെ വാദി അല്‍ അമര്‍ദി ഭാഗത്തേക്ക് ഇനി എളുപ്പത്തില്‍ യാത്ര ചെയ്യാം....