വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ 24 കാരൻ സയീഷ് വീര എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഇന്ധന സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം. യുഎസിൽ മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെ, അക്രമി സയീഷിന് നേർക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് കൊളംബസ് പൊലീസ് അറിയിച്ചു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിയുടെ ചിത്രം പൊലീസ് പുരത്തുവിട്ടിട്ടുണ്ട്. അക്രമിക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണ ദിനമായ ഇന്ന് മധ്യകേരളത്തില്‍...
















