റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ നിലയിൽ ബാ​ഗ്; 15 കിലോ കഞ്ചാവ് പിടികൂടി

Apr 21, 2023

seena

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്ക്വാഡ് പരിശോധനയിൽ പ്ലാറ്റ്ഫോമിലെ ഇരിപ്പിടിത്തിൽ നിന്ന് കണ്ടെത്തിയ ബാ​ഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംശയകരമായ രീതിയിൽ കണ്ട ബാ​ഗ് പരിശോധിച്ചപ്പോഴാണ് ഇത്രയധികം കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് ഡോ​ഗ് സ്റ്റെഫി ആണ് ബാ​ഗ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എസ്ഐ മാരായ വിനയചന്ദ്രൻ, വിക്ടർ ഡേവിസ്, എഎസ്ഐ ബെന്നി, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്, അനീഷ്, ഡോ​ഗ് ഹാൻഡ്ലർ അനൂപ് എന്നിവരും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൊലിസിനെ കണ്ടപ്പോൾ ബാ​ഗ് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടതാണെന്ന് സംശയിക്കുന്നു.

cake tower new
LATEST NEWS