കിളിമാനൂർ ബി ആർ സി യുടെ ചുമതലയിൽ പൈവേലി ഡി. വി എൽ. പി. എസിൽ പ്രവർത്തിച്ചു വരുന്ന പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ ആലിപ്പഴം 2023 എന്ന ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു. കിളിമാനൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സാബു മുഖ്യാതിഥി ആയിരുന്ന ചടങ്ങിന്റെ ഉദ്ടഘാനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു.
പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവൻ കുട്ടി പ്രതിഭകേന്ദ്രത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രഥമാധ്യാപിക എസ്. ആർ കല അധ്യക്ഷ പ്രസംഗവും ക്ലസ്റ്റർ കോർഡിനേറ്ററായ കവിത, സ്വാഗതവും ക്ലസ്റ്റർ കോർഡിനേറ്റർമാരായ ബിജു, സനൽ, സ്കൂൾ എസ് ആർ ജി കൺവീനർ സുബി എന്നിവർ ആശംസാ പ്രസംഗവും നടത്തി. പ്രതിഭാ കേന്ദ്രം വിദ്യാ വോളന്റിയർ ആതിര നന്ദി പറഞ്ഞു.

















