സിഐടിയു അഞ്ചുതെങ്ങ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ശുചീകരിച്ചു

May 10, 2023

seena

ശുചിത്വ കേരളത്തിനായി കേരളത്തിലെ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായി സി.ഐ.ടി.യു അഞ്ചുതെങ്ങ് കോർഡിനേഷൻ കമ്മിറ്റി അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ശുചീകരിച്ചു. ശുചീകരണ പരിപാടി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കിരൺ ജോസഫ്, ജനപ്രതിനിധികളായ ലിജാബോസ്, ജോസഫിൻ മാർട്ടിൻ, സ്റ്റീഫൻ ലൂവിസ്, സോഫിയ ജ്ഞാനദാസ്, ഡോൺബോസ്ക്കോ, തോബിയാസ്, സെൽവൻ,തോമസ് മെഡിക്കൽ ഓഫീസർ, ഡോ.അനിൽ കുമാർ, ഡോ.സരിത, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ...