ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ ഡല്‍ഹി എഐസിസി ആസ്ഥാനത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില കേവലഭുരിപക്ഷം കടന്നു.
സംസ്ഥാനത്തെ അഞ്ച് മേഖലകളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. നഗരമേഖലകളില്‍ ഇതിനകം വ്യക്തമായ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് 119 സ്ഥലത്ത് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 80 ഇടത്ത് ലീഡ് ചെയ്യുന്നു. ജെഡിഎസ് 22 ഇടത്തും ലീഡ് ചെയ്യുന്നു.

















