കൊച്ചി: അമിതമായി ആളുകളെ കയറ്റി സഞ്ചരിച്ച രണ്ടു ബോട്ടുകള്‍ കൊച്ചിയില്‍ പിടിയില്‍. 13 പേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ നാല്‍പ്പതിലധികം പേരെയാണ് കയറ്റിയത്. കൊച്ചി മറൈന്‍ ഡ്രൈവിലാണ് സംഭവം. വിവരം അറിഞ്ഞെത്തിയ പൊലീസ് രണ്ട് ഉല്ലാസ ബോട്ടുകളിലെ രണ്ടു ജീവനക്കാരെ അറസ്റ്റ് ചെയ്തു. രണ്ടു ബോട്ടിലെയും സ്രാങ്കുമാരാണ് പിടിയിലായത്. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്.
ഗണേഷ്, നിഖില്‍ ദയന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കാനായി മാരിടൈം ബോര്‍ഡ് അടക്കമുള്ള അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് സെന്‍ട്രല്‍ പൊലീസ് എസിപി അറിയിച്ചു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി സന്ധ്യ ബോട്ടിനെ വിളിച്ചുവരുത്തി കൂടുതലുണ്ടായിരുന്നവരെ മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ഇരുബോട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

















