തിരുവനന്തപുരത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 15, 2023

seena

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. കൊലപാതകമാണോ എന്ന് പരിശോധിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മദ്യപാനിയായ മകൻ ബിജുവും ലീലയുമായി ഏതാനും ദിവസം മുമ്പ് വീട്ടിൽ വഴക്കുണ്ടായിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ ബിജു ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.

cake tower new
LATEST NEWS