വൈദ്യുതി സർചാർജ്ജ് കൂടിയതിൻ്റെ ഷോക്കിലിരിക്കെ, ജനത്തിന് മേൽ അടുത്ത ഇരുട്ടടി വരുന്നു. കെഎസ്ഇബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രനയം തിരിച്ചടിയായന്നും കമ്പനികൾ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നതെന്നും സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നിരക്ക് വർധന ഉണ്ടാകില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. വൈദ്യുതി നിരക്ക് കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂടിയേക്കും. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരാനാണ് സാധ്യത. കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു.
വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം
കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി....
















