അരിവാൾ എടുക്കുന്നതിനായി കിണറ്റിൽ ഇറങ്ങി തിരിച്ചു കയറാൻ സാധിക്കാതെ വയോധികൻ. നെടുമ്പറമ്പ് കടയിൽവീട്ടിൽ ബാബു(73) ആണ് കിണറ്റിൽ കുടുങ്ങി പോയത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ആറ്റിങ്ങൽ അഗ്നിശമന സുരക്ഷാ നിലയത്തിൽ അറിയിയ്ക്കുകയും സജിത്‌ലാൽ, നജീമുദീൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തുകയും റോപ്പ് നെറ്റ് എന്നിവയുടെ സഹായത്താൽ ബാബുവിനെ പുറത്തെടുക്കുകയും ചെയ്തു. രക്ഷാദൗത്യത്തിൽ പങ്കെടുത്തവർ രാഗേഷ്, നോബിൾ കുമാർ, ഉണ്ണികൃഷ്ണൻ, സജി.എസ്.നായർ, സുജിത്ത്, അനിൽകുമാർ, ബൈജു എന്നിവരാണ്. കരവാരം പഞ്ചായത്തിലെ ഉദ്ദേശം 45 അടി താഴ്ചയും 5 അടി വ്യാസവും ഉദ്ദേശം 5 അടിയോളം വെള്ളവുമുള്ള ആൾമറയുള്ള കിണറ്റിലാണ് ബാബു വീണത്. ബാബുവിന് ശരീരാസ്വാസ്ഥ്യമോ യാതൊരു വിധ പരിക്കുകളോ ഇല്ലായിരുന്നു.


















