പഠനോപകരണ വിതരണവും പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തി

May 21, 2023

seena

ആറ്റിങ്ങല്‍ എൽ എം എസ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഠനോ പകരണ വിതരണവും പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തി. എൽ എം എസ് റസിഡന്‍സിനകത്തുള്ള എൽ കെ ജി മുതല്‍ പി ജി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. എൽ എം എസ് ആർ എ യിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വാര്‍ഡ്
കൗണ്‍സിലര്‍ എസ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങലീന്റെ ജനകീയ ഡോക്ടര്‍ പി. രാധാകൃഷ്ണന്‍ നായർ പഠനോപകരണ വിതരണവും വിത്തുകള്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. കുടാതെ എൽ എം എസ് എൽ പി എസ്സിലെ വിദ്യാര്‍ഥികള്‍ക്ക് ആർ എ യുടെ വകയായി വാങ്ങി നല്‍കിയ പഠനോപകരണ വിതരണവും നടന്നു. എൽ എം എസ് ആർ എ പ്രസിഡന്റ് സി. പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിലേഷ് വി സി സ്വാഗതവും ട്രഷറര്‍ ദിനേശ് ബാബു ജി നന്ദി യും രേഖപ്പെടുത്തി

cake tower new
LATEST NEWS
‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച്...