കൊച്ചി: ബാസ്കറ്റ് ബോള്‍ താരമായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സ്റ്റീഫന്‍ (19) ആണ് മരിച്ചത്. ശിവരാത്രി മണപ്പുറത്തിന് സമീപം ദേശം കടവിൽ ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. യുസി കോളജ് ഉപാസനയിൽ ജേക്കബ് കോശിയുടെ മകനാണ്. രാത്രിയോടെയാണ് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം കണ്ടെടുത്തത്. ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ...















