പെട്രോള്‍ പമ്പ് ആക്രമണം: മുഖ്യപ്രതിയും പിടിയില്‍

May 24, 2023

seena

തിരുവനന്തപുരം: പേയാട് പള്ളിമുക്കില്‍ ബൈക്കിലെത്തി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. തിരുമല പ്ലാവിള തച്ചന്‍വിളാകത്ത് വീട്ടില്‍ ഉണ്ണി എന്ന മഹാദേവനെയാണ് തിരുമല ഭാഗത്തു നിന്ന് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളും പിടിയിലായി. മഹാദേവനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബാലരാമപുരം പെരിങ്ങമല തെറ്റിവിളാകത്ത് വാടകക്ക് താമസിക്കുന്ന അഭിജിത്ത് (23), സഹോദരന്‍ അജിത്ത് (20), മുട്ടട സ്വദേശി അനസ് (21) തിരുമല സ്വദേശി സുധി (21) എന്നിവരാണ് നേരത്തെ പിടിയിലായവര്‍. കഴിഞ്ഞ മാസം 27ന് രാത്രിയാണ് പേയാടുള്ള പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ അഞ്ചംഗ സംഘം അക്രമം നടത്തിയത്. കുടിവെള്ളത്തിന് തണുപ്പ് കുറവാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. പമ്പിലെ ജീവനക്കാരായ ശ്രീജയന്‍, സുരേഷ് കുമാര്‍ എന്നിവരെ ആക്രമിച്ച പ്രതികള്‍ പമ്പില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.

cake tower new
LATEST NEWS
‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച്...