ആറ്റിങ്ങൽ: വീട്ടിനു മുന്നിലെ കാർ പോർച്ചിൽ കിടന്ന കാർ കത്തി നശിച്ചു. ചെമ്പക മംഗലം കാരിക്കുഴി പള്ളിയ്ക്ക് സമീപം അനുരാജിന്റെ വീട്ട് മുറ്റത്ത് കിടന്ന മാരുതി ട്രസ കാറാണ് പൂർണമായും കത്തി നശിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് കാറിൽ തീ പടരുന്നത് അയൽവാസികൾ കണ്ടത്. ഉടൻ തന്നെ അവർ പൊലീസിലും ഫയർ ഫോഴ്സിലും അറിയിക്കുകയായിങ്ങുന്നു. അനുരാജ് എച്ച് ഡി എഫ് സി യുടെ റീജണൽ മാനേജറാണ് ജോലിയുടെ ആവശ്യത്തിനായി കഴിഞ്ഞ ഒരാഴ്ചയായി ചെന്നയിലായതിനൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സ് എത്തിയപ്പോൾ കാർ പൂർണമായും കത്തി നശിച്ചിരുന്നു. ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക; സ്‌പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഒഴിവാക്കി
തിരുവനന്തപുരം: ശബരിമലയില്‍ തിരുവോണ നാളില്‍ ഭക്തര്‍ക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂര്‍ ദേവസ്വം...
















