വർക്കല: വിസ്ഡം എജ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഓടയം ദാറുസ്സലാം മദ്റസയിലെ പ്രവേശനോദ്ഘാടനം നടന്നു. വിസ്ഡം ആറ്റിങ്ങൽ മണ്ഡലം മദ്റസ കൺവീനർ ഫഹദ് ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. വിസ്ഡം ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡൻ്റ് മിർസാദ് അദ്ധ്യക്ഷത വഹിച്ചു. മദ്റസ സ്വദർ മുഅല്ലിമ ഷാഹിന സ്വലാഹിയ്യ സ്വാഗതം പറഞ്ഞ യോഗത്തിൽ വിസ്ഡം യൂത്ത് കൊല്ലം ജില്ലാ സെക്രട്ടറി സഹൽ സലഫി കുട്ടികളുമായി സംവദിച്ചു. മധുനൂർ, കലാമുദ്ദീൻ, സ്വാലിഹ, നൂറുന്നിസ സ്വലാഹിയ്യ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.
ഓണം മഴയില്‍ മുങ്ങുമോ?, ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഞായറാഴ്ച മുതല്‍ ശക്തിപ്രാപിക്കാന്‍...
















