‘ക്ഷേമപെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ മുടക്കരുത്’; സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

Jun 6, 2023

seena

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ധനവിനിയോഗത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്ഷേമപെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നാണ് ധനവകുപ്പ് സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധനവകുപ്പ് സെക്രട്ടറി വിശദമായ കുറിപ്പ് യോഗത്തില്‍ അവതരിപ്പിച്ചു

ചെലവു ചുരുക്കിക്കൊണ്ട് പോകുമ്പോഴും മുന്‍ഗണന നിശ്ചയിച്ച് മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ മുടക്കാതെ തന്നെ ധനകാര്യസ്ഥിതി മാനേജ് ചെയ്തു പോകണം. ഇല്ലാത്ത സമയത്ത് പണം ചെലവഴിക്കുന്നതും ഒരു കലയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

cake tower new
LATEST NEWS
സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

ഹൈദരാബാദ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി....

പെണ്‍മക്കള്‍ ഉള്ളവര്‍ ശ്രദ്ധിക്കൂ!, സര്‍ക്കാരിന്റെ സൗജന്യ വിവാഹ ധനസഹായമായി ലഭിക്കുക 70,000 രൂപ; അറിയേണ്ടതെല്ലാം

പെണ്‍മക്കള്‍ ഉള്ളവര്‍ ശ്രദ്ധിക്കൂ!, സര്‍ക്കാരിന്റെ സൗജന്യ വിവാഹ ധനസഹായമായി ലഭിക്കുക 70,000 രൂപ; അറിയേണ്ടതെല്ലാം

പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ കല്യാണത്തിന്റെ ചെലവിനെ കുറിച്ച് ഓര്‍ത്ത് ഇനി ആധി കൂട്ടേണ്ട....