അധ്യാപക ജോലിക്ക് വ്യാജ രേഖ; എസ്എഫ്‌ഐ മുന്‍ നേതാവിന് എതിരെ കേസ്

Jun 6, 2023

seena

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന പരാതിയില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ കേസെടുത്തു. മഹാരാജാസ് കോളജ് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ രണ്ടു വര്‍ഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്കു തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തിയത്.

കോളജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രണ്ട് വര്‍ഷം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന രേഖ ചമച്ചത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. 2018 ല്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥിനി കാലടി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തിരുന്നു.

cake tower new
LATEST NEWS
പെണ്‍മക്കള്‍ ഉള്ളവര്‍ ശ്രദ്ധിക്കൂ!, സര്‍ക്കാരിന്റെ സൗജന്യ വിവാഹ ധനസഹായമായി ലഭിക്കുക 70,000 രൂപ; അറിയേണ്ടതെല്ലാം

പെണ്‍മക്കള്‍ ഉള്ളവര്‍ ശ്രദ്ധിക്കൂ!, സര്‍ക്കാരിന്റെ സൗജന്യ വിവാഹ ധനസഹായമായി ലഭിക്കുക 70,000 രൂപ; അറിയേണ്ടതെല്ലാം

പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ കല്യാണത്തിന്റെ ചെലവിനെ കുറിച്ച് ഓര്‍ത്ത് ഇനി ആധി കൂട്ടേണ്ട....

കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി, ഭീഷണിപ്പെടുത്തി; റിട്ടയേർഡ് പൊലീസുകാരനെതിരെ കേസ്

കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി, ഭീഷണിപ്പെടുത്തി; റിട്ടയേർഡ് പൊലീസുകാരനെതിരെ കേസ്

പാലക്കാട്: കോളേജ് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും...